Today: 21 Sep 2024 GMT   Tell Your Friend
Advertisements
ലൈംഗികച്ചുവയെന്ന് ആക്ഷേപം: സാറ ടീഷര്‍ട്ട് പിന്‍വലിച്ചു
Photo #1 - Europe - Otta Nottathil - zara_tshirt_strawberry
മാഡ്രിഡ്: കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ലൈംഗിക ചുവയുള്ള ടീ ഷര്‍ട്ട് വിപണിയില്‍ നിന്നു പിന്‍വലിച്ച് പ്രമുഖ സ്പാനിഷ് വസ്ത്ര ശൃംഘലയായ സാറ ( ്വമൃമ ). കുട്ടികള്‍ക്കായി പുറത്തിറക്കിയ ടീ ഷര്‍ട്ടിനെതിരേയാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

വെള്ള നിറത്തിലുള്ള ടീഷര്‍ട്ടില്‍ പാതി മുറിച്ച നിലയിലുള്ള അക ഭാഗവും പുറം ഭാഗവും കാണുന്ന സ്ട്രോബെറികളും ഒപ്പം ദി പെര്‍ഫെക്റ്റ് സ്നാക്, ടെയ്ക് എ ബൈറ്റ് എന്നീ വാചകങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ലണ്ടന്‍ സ്വദേശി ലോറ വില്‍സണ്‍ ഈ ടീ ഷര്‍ട്ടിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ 'സാറ'യ്ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കെന്‍റിലെ ഷോപ്പിങ് സെന്‍ററില്‍ കുട്ടികളുടെ വിഭാഗത്തിലാണ് ഈ ടീ ഷര്‍ട്ട് ലോറയുടെ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

സ്നാക് എന്ന വാക്ക് ലൈംഗികമായി ആകര്‍ഷകമായ വ്യക്തിയെ സൂചിപ്പിക്കാന്‍ ദ്വയാര്‍ഥത്തില്‍ ഉപയോഗിക്കാറുണ്ട്. താന്‍ ഈ ടീ ഷര്‍ട്ടിലെ വാചകങ്ങള്‍ കണ്ടപ്പോള്‍ അസ്വസ്ഥയായി എന്ന് ചൂണ്ടിക്കാട്ടിയാണ് ലോറ വീഡിയോ പങ്കുവച്ചത്. കുട്ടികളുടെ വസ്ത്രത്തില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും തനിക്കും പങ്കാളിക്കും ഈ പ്രയോഗങ്ങളോട് വിയോജിപ്പുണ്ടെന്നും അവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു. പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ സാറയ്ക്കെതിരേ വിമര്‍ശനം ഉയര്‍ന്നത്.
- dated 22 Aug 2024


Comments:
Keywords: Europe - Otta Nottathil - zara_tshirt_strawberry Europe - Otta Nottathil - zara_tshirt_strawberry,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us